ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കൊല്ലത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് കേന്ദ്രം പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്. ഗവര്‍ണര്‍ ഔദ്യോഗിക എക്സ് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് നടന്ന പ്രതിഷേധത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചതായി രാജ്ഭവന് വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായും ഗവര്‍ണറെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയെന്നാണ് വിവരം. ഇന്ന് നടന്ന പ്രതിഷേധത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.
ഗവര്‍ണര്‍ക്ക് ഇനി കേന്ദ്രസുരക്ഷ; സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷയൊരുക്കും

