Kerala

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെ; ഇത് തീക്കളിയാണെന്നും വി മുരളീധരന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇത് തീക്കളിയാണെന്നും വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ വരുത്താനുളള സമീപനമാണ് മുഖ്യമന്ത്രിയുടെത്. അതിന്റെ ഭാഗമായാണ് ഗവര്‍ണറുടെ യാത്രവേളയില്‍ വാഹനത്തിന് തടസം സൃഷ്ടിച്ച് ഒരുകൂട്ടം ഗുണ്ടകളെ ഇറക്കിവിട്ട് ഭീഷണിപ്പെടുത്തുന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ച് ഇന്റലിജന്‍സിന് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നിട്ടും ഗവര്‍ണറുടെ യാത്ര സുഗമമാക്കാന്‍ ആഭ്യന്തരവകുപ്പ് ആവശ്യമായ നിര്‍ദേശം നല്‍കിയില്ല. വിഐപി സെക്യൂരിറ്റി എന്ന നിലയില്‍ ഗവര്‍ണറുടെ റൂട്ട് മാറ്റം ഉള്‍പ്പടെ ആവശ്യമായതൊന്നും ഉണ്ടായില്ല. പിണറായി വിജയന്റെ പഴയ കണ്ണൂര്‍ ശൈലി ഗവര്‍ണര്‍ക്കെതിരെ പ്രയോഗിക്കാനാണ് ശ്രമിക്കുന്നത്. ആ ശ്രമത്തിലൂടെ ഗവര്‍ണറെ വരുതിക്ക് നിര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതെന്നങ്കില്‍ അദ്ദേഹത്തിന് തെറ്റിയെന്നും മുരളീധരന്‍ പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പരാജയപ്പെട്ടു എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുരളീധരന്‍ കാസര്‍കോട്ട് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!