Kerala

ഗവര്‍ണറുടെ നാലാമത്തെ ഷോ; ഗവര്‍ണര്‍ ഇരിക്കുന്ന പദവി മറക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഗവര്‍ണര്‍ ഇരിക്കുന്ന പദവി മറക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് ഗവര്‍ണറുടെ അടുത്തകാലത്തെ നാലാമത്തെ ഷോ ആണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുടെ ആദ്യ ഷോ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കണ്ടതാണ്, രണ്ടാമത് നയപ്രഖ്യാപനം, റിപ്പബ്ലിക് ദിനത്തിന്റെ അന്ന് മൂന്നാമത്തേത്. നാലാമത്തെ ഷോയാണ് നിലമേലില്‍ നടക്കുന്നത്. കേരളത്തെ ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണ്. കേട്ട് കേള്‍വി പോലും ഇല്ലാത്ത കാര്യങ്ങള്‍ ആണ് ഗവര്‍ണര്‍ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഷോ നടത്തി വിരട്ടാം എന്ന് ഗവര്‍ണര്‍ കരുതേണ്ട. അത് കേരളത്തില്‍ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ നടപടി ചെയ്യുന്ന രാജ്യത്തെ ആദ്യ ഗവര്‍ണര്‍ ആണ് ആരിഫ് മുഹമ്മദ് ഖാനെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

കൊല്ലം നിലമേലിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. പ്രതിഷേധം കണ്ട ഗവര്‍ണര്‍ വാഹനം നിര്‍ത്തി റോഡിലേക്കിറങ്ങുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!