Kerala News

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; തടിയന്റവിട നസീറടക്കമുള്ള പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ അറസ്റ്റിലായിരുന്ന തടിയന്റവിട നസീര്‍ അടക്കമുളള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണ കോടതി ചുമത്തിയ ഇരട്ട ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. 2 പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും കോടതി തള്ളി.

വിചാരണ കോടതി നടപടിക്കെതിരെ ഒന്നാം പ്രതി തടിയന്റവിട നസീറും നാലാം പ്രതി ഷിഫാസുമാണ് കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കേസില്‍ നിരപരാധികളായതിനാല്‍ യുഎപിഎ അടക്കമുളള കുറ്റങ്ങള്‍ നിലനല്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.

കേസില്‍ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്ത് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലിലും ഇന്ന് ഹൈക്കോടതി വിധി പറയും. കേസിലെ അപ്പീല്‍ ഹര്‍ജിയില്‍ തടിയന്റവിട നസീറിനെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും വക്കാലത്ത് ഒപ്പിട്ട ശേഷം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് തരിച്ചയക്കുകയായിരുന്നു.

2011 ലാണ് ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 2006 മാര്‍ച്ച് 3നാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസിള്‍ ബസ് സ്റ്റാന്‍ഡിലും സ്‌ഫോടനമുണ്ടായത്. കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നീട് എന്‍ഐഎയും ഏറ്റെടുക്കുകയായിരുന്നു.

ആകെ ഒമ്പത് പ്രതികളാണ് കേസിലുളളത്. ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഒരാളെ എന്‍ഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണകാലയളവില്‍ മരിച്ചിരുന്നു. കേസില്‍ തടിയന്റെവിട നസീറിനും ബന്ധു ഷാബാസിനും കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!