എയര്‍ ഇന്ത്യ വി്ല്‍പ്പനക്ക് വെച്ച് കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക ബാദ്ധ്യതയാണ് കമ്പനിക്കെന്നും സ്വകാര്യവത്കരിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു. 100 ശതമാനം ഓഹരിയും വില്‍പ്പനക്ക് വെച്ചിട്ടുണ്ട്.
2018-ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇത്തവണയും ആരും ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടു വന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പ്രതിദിനം 26 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. ഏകദേശം 23000 കോടി രൂപയുടെ കടബാധ്യതയുമുണ്ട്. ഓഹരി വില്പന സംബന്ധിച്ച് ഇന്ത്യ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് 17 നാണ് അവസാന തീയതി. കടബാധ്യതകള്‍ പൂര്‍ണമായും ഓഹരി വാങ്ങുന്നവര്‍ ഏറ്റെടുക്കേണ്ടി വന്നേക്കും.