Kerala

പാലായിൽ 21കാരി ദിയ ബിനു നഗരസഭാ അധ്യക്ഷ; ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷ

കോട്ടയം: പാലാ ചെറുപ്പം ആകുന്നു. നഗരസഭയെ നയിക്കാൻ ഇനി ജന്‍സി ചെയർപേഴ്സൺ. 21 കാരി ദിയാ ബിനു പുളിക്കകണ്ടം നഗരമാതാവ് ആയി ചുമതലയെറ്റു. നാടകീയതകൾക്കൊടുവിൽ പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനു പുളിക്കകണ്ടം എത്തുമ്പോൾ പിറക്കുന്നത് ചരിത്രം കൂടിയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടമാണ് ദിയ ബിനു പുളിക്കകണ്ടം കൈവരിച്ചത്.

അച്ഛൻ ബിനു പുളിക്കകണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്കകണ്ടവും വഴിതെളിച്ച രാഷ്ട്രീയ പാതയിലൂടെ ദിയ മുന്നോട്ട് പോകുമ്പോൾ കുടുംബത്തിന് ഇതൊരു മധുരപ്രതികാരം വീട്ടൽ കൂടിയാണ്. 2023ല്‍ ഒരു കാരണവും ഇല്ലാതെ ജോസ് കെ മാണി തട്ടിത്തെറിപ്പിച്ച തന്റെ നഗരസഭ അധ്യക്ഷ സ്ഥാനമാണ് ബിനു പുളിക്കകണ്ടം മകളിലൂടെ തിരിച്ചുപിടിച്ചത്.

ഒരു കുടുംബത്തിലെ മൂന്നുപേർ സ്വതന്ത്രരായി തെരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോൾ നേരിട്ട വിമർശനങ്ങൾക്കും പരിഹാസനങ്ങൾക്കും ഉള്ള മറുപടിയുമുണ്ട് നഗരസഭ അധ്യക്ഷ കസേരയ്ക്ക് പിന്നിൽ. സ്വതന്ത്രയായി മത്സരിക്കണമെന്ന അച്ഛൻ ബിനു പുളിക്കകണ്ടത്തിന്റെ ഒരു മടിയും ഇല്ലാതെ സ്വീകരിച്ചാണ് ബി എ എക്കണോമിക്സ് ബിരുദധാരിയായ ദിയ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടെ നീളം ദൃഢതയുള്ള ആശയങ്ങൾ മുന്നോട്ട് വെച്ചപ്പോൾ പാലാ നഗരസഭയിലെ പതിനഞ്ചാം വാർഡിലെ വോട്ടർമാർ നൽകിയത് 131 വോട്ടിന്റെ ഭൂരിപക്ഷം. ഒരു നാട് യുവത്വത്തിൽ അർപ്പിച്ച വിശ്വാസത്തിന് ദീർഘവീക്ഷണം ഉള്ള വികസന കാഴ്ചപ്പാടുകൾ ആണ് ദിയയുടെ മറുപടി

ആർക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന പല നഗരസഭയിൽ പിന്തുണ വെണ്ടവർക്ക് മുന്നിൽ പുളിക്കണ്ടം കുടുംബം മുന്നോട്ടുവച്ചതും ദിയ ബിനുവിനെ ചെയർപേഴ്സൺ ആക്കണമെന്ന് ആവശ്യമായിരുന്നു. ദിയ ചെയർപേഴ്സൺ ആയ നഗരസഭ കൗൺസിലിൽ അച്ഛൻ ബിനു പുളിക്കണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്ക കണ്ടവും ഒപ്പമുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിയാ ബിനു ചെയർപേഴ്സൺ സ്ഥാനത്തിരുന്ന് കൊണ്ട് തന്നെ തുടർ വിദ്യാഭ്യാസം നടത്താനുള്ള തീരുമാനത്തിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!