Kerala

കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് ബോട്ട് സർവീസ് : ആദ്യ യാത്ര മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും

കോഴിക്കോടിൻ്റെ വിനോദസഞ്ചാര മേലയ്ക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് ബോട്ട് സർവീസ് ആരംഭിക്കുന്നു. ബോട്ടിൻ്റെ ആദ്യ യാത്ര ഇന്ന് 10.30 ന് കോഴിക്കോട് ബീച്ചിൽ ഫ്രീഡം സ്ക്വയറിനു സമീപം ടൂറിസ് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട്-ബേപ്പൂർ റൂട്ടിൽ ആദ്യമായാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്.

ഒരു ബോട്ടിൽ 13 പേർക്ക് യാത്ര ചെയ്യാം. 15 മിനിറ്റാണ് യാത്രാ സമയം. കോഴിക്കോട് ജില്ലയിൽ വിനോദസഞ്ചാര മേഖലയ്ക്ക് പുതുമയും ഊർജ്ജവും നൽകുന്ന സംരംഭം കോറൽസ് ബോട്ട് സർവീസസാണ് ആരംഭിക്കുന്നത്. സഞ്ചാരികൾക്ക് വിവിധ പാക്കേജുകൾ തിരഞ്ഞെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.

കടൽ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്ന സർവീസിലൂടെ കോഴിക്കോട്–ബേപ്പൂർ തീരദേശങ്ങളുടെ മനോഹാരിതയും കടലിന്റെ ശാന്തസൗന്ദര്യവും ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!