തൃശൂര്‍: എരവിമംഗലത്ത് കഞ്ചാവ് സംഘം വീടാക്രമിച്ചു. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമം ഉണ്ടായത്. വീടിന്റെ വാതില്‍ കുത്തിപ്പൊളിക്കാന്‍ അക്രമികള്‍ ശ്രമിച്ചു. വീട്ടിലെ കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചതായും, പുല്‍ക്കൂടില്‍ കുരിശ് സ്ഥാപിച്ചതായും നാട്ടുകാര്‍ പറയുന്നു. ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറച്ചു, ടറസിന് മീതെയുള്ള സോളര്‍ പാനല്‍ അടിച്ചു തകര്‍ത്തു, ചെടി ചെട്ടികളും, വീടിന്റെ ശുചി മുറിയിലെ ടൈലുകളും നശിപ്പിച്ചു. ഗ്യാസ് സിലിണ്ടറുകള്‍ വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടത്. സംഭവ സമയത്ത് വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. പിന്നില്‍ കഞ്ചാവ് ലഹരിക്കടിപ്പെട്ട കുട്ടികളാണെന്നും വീണ്ടും ആക്രമിക്കുമോ എന്ന് ഭയമുണ്ടെന്നും വീട്ടുടമ ഷാജു പറഞ്ഞു.