കരയിലും കടലിലും ആകാശത്തും കാഴ്ചയുടെ അപൂർവ വിരുന്നൊരുക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ വരവറിയിച്ച് വർണാഭമായ സൈക്കിൾ റാലി സംഘടിപ്പിച്ചു. അറബിക്കടലിന്റെ തീരത്തു നിന്നും ബേപ്പൂർ വരെ നടന്ന സൈക്കിൾ റാലിയിൽ അണിനിരന്നത് നൂറോളം സവാരിക്കാർ.സൈക്കിൾ റാലി കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. എസ് കെ സജീഷിൽ നിന്നും വാട്ടർ ഫെസ്റ്റിന്റെ പതാക ക്ലബ്ബ് പ്രതിനിധികൾ ഏറ്റുവാങ്ങി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പതാക ബേപ്പൂർ ബീച്ചിൽ ഉയർത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകളും റാലിയിൽ പങ്കെടുത്തു. വാട്ടർ ഫെസ്റ്റിന്റെ ലോഗോയുള്ള ടീഷർട്ടുകളും ധരിച്ചായിരുന്നു സൈക്കിൾ സഞ്ചാരികളുടെ നിറമാർന്ന റാലി.നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കൃഷ്ണകുമാരി, കൗൺസിലർമാരായ രജനി തോട്ടുങ്ങൽ, കെ രാജീവ്, കെ സുരേശൻ, വാടിയിൽ നവാസ്, ടി കെ ഷെമീന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, സെക്രട്ടറി പ്രപു പ്രേമനാഥ്, ഡിടിപിസി മാനേജർ നിഖിൽ പി ഹരിദാസ്, പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ ക്യാപ്റ്റൻ ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.