തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മേളക്കിടെ താല്‍ക്കാലിക പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പോലീസ് കേസെടുത്തു.തിരുപുറം ഫെസ്റ്റ് ഓര്ഗനൈസേഷന് കമ്മറ്റിക്കെതിരെയാണ് കേസ്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതി ചേര്‍ക്കും.
സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനും മനുഷ്യജീവന് അപകടമുണ്ടാക്കിയതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു.