Kerala News

നിദ ഫാത്തിമയുടെ മരണം പ്രത്യേക ഏജൻസി അന്വേഷിക്കണം;പി.ടി.എ റഹീം എംഎൽഎ

സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണം സംശയാസ്പദമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്നും പിടിഎ റഹീം എംഎൽഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയവരിൽ ഒരു കുട്ടിക്ക് മാത്രം ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ദുരൂഹതയുണ്ട്. കോടതി ഉത്തരവിലൂടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ സൈക്കിൾ പോളോ താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെയും സ്പോർട്സ് കൗൺസിലിന്റെയും അനുമതിയുണ്ടായിട്ടും താമസസൗകര്യവും ഭക്ഷണവും നിരസിച്ച ദേശീയ സൈക്കിൾ പോളോ ഫെഡറേഷന്റെ നടപടി പ്രതിഷേധാർഹമാണ്. മാച്ച് ഫീ ആയി അൻപതിനായിരം രൂപ അടച്ച ടീമിനാണ് ഇത്തരമൊരു ദുര്യോഗമുണ്ടായത് എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഫെഡറേഷനും അസോസിയേഷനുകളും ചേരിതിരിഞ്ഞ് നടത്തുന്ന ശീതസമരത്തിന്റെ ഇരയാണ് നിദ ഫാത്തിമയെന്നും മറ്റൊരു സംസ്ഥാനത്ത് വെച്ചാണ് നിർഭാഗ്യകരമായ ഈ സംഭവമുണ്ടായത് എന്നത് കണക്കിലെടുത്ത് അനുയോജ്യമായ ഏജൻസിയെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ തുടർന്ന് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!