ഇ പി ജയരാജനെതിരായ പി ജയരാജന്‍റെ സാമ്പത്തിക ആരോപണ പശ്ചാത്തലത്തിൽ കൂടുതല്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.പഴയ ടി വി അഭുമുഖത്തിലെ കാര്യങ്ങളെടുത്തുപറഞ്ഞുകൊണ്ട് ഒരു പ്രമുഖന്‍റെ മകൾ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ബൽറാം രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രമുഖന്റെ മകളോട് ടിവി ഇന്റര്‍വ്യൂവില്‍ നൂറു കോടിയില്‍പ്പരം സ്വത്തുണ്ടല്ലോയെന്നു ചോദിക്കുമ്പോള്‍ അതിന്റെ പകുതി പോലും ഇല്ലെന്നു മറുപടി പറഞ്ഞെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് ബല്‍റാമിന്റെ ആവശ്യം
കുറിപ്പ്:
ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റര്‍വ്യൂവില്‍ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കള്‍ക്ക് 100 കോടിയില്‍പ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകള്‍ പറയുന്ന മറുപടി ഏയ് അത്രയ്‌ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്.
ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്!
മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാന്‍ സിപിഎം തയ്യാറാവുമോ?

