ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്.പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണം. പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദനവും ആത്മഹത്യയിലേക്ക് നയിച്ചു.ഇക്കാര്യം വ്യക്തമാക്കി പൊലീസ് ഉടനെ കോടതിയിൽ കുറ്റപത്രം നൽകും. കിരണിൻ്റെ സുഹൃത്തായ പെൺകുട്ടിയേയും ഇവരുടെ സഹോദരൻ ഹരി, സഹോദരീ ഭർത്താവ് രവി എന്നിവരെ കേസിൽ പ്രതി ചേർത്തേക്കും എന്നാണ് വിവരം. പെണ്‍സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയ കിരണിനെ, യുവതിയുടെ ബന്ധുക്കള്‍ കാറില്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെയും, പിന്നീട് കിരണ്‍ കാറില്‍ നിന്നിറങ്ങി ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.കാറില്‍ നിന്നിറങ്ങിയ കിരണ്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
കിരണിന്റേത് ആത്മഹത്യ,സ്ഥിരീകരിച്ച് പൊലീസ് , കാരണം പ്രണയനൈരാശ്യം

