കമലിന്‍റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനാകും.നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് സീറ്റിൽ ആദ്യം രഞ്ജിത്തിനെ എൽഡിഎഫ് പരിഗണിച്ചിരുന്നു. എന്നാൽ ഇത് വലിയ ചർച്ചയായതോടെ രഞ്ജിത്ത് പിന്മാറുകയായിരുന്നു.
കമലിന്‍റെ കാലാവധി ഉടന്‍ അവസാനിക്കാനിരിക്കെയാണ് രഞ്ജിത്തിന്‍റെ നിയമനം. സാധാരണ മൂന്നു വര്‍ഷമാണ് കാലാവധി. 2016ലായിരുന്നു കമലിന്‍റെ നിയമനം. കമലിന് കാലാവധി നീട്ടിനല്‍കുകയുണ്ടായി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് രഞ്ജിത്തിന്‍റെ നിയമനം സംബന്ധിച്ച് ധാരണയായത്.
ഗായകൻ എം ജി ശ്രീകുമാർ കേരള സംഗീത നാടക അക്കാദമി ചെയർമാനാകും. കെപിഎസി ലളിതയുടെ കാലാവധി പൂർത്തിയാകുന്നതോടെ എം ജി ശ്രീകുമാർ ചുമതലയേൽക്കും. ഇതാദ്യമായാണ് ഇരുവരും സർക്കാരിന്‍റെ കീഴിൽ പദവികളിലേക്ക് പരിഗണിക്കപ്പെടുന്നത്.