ആലുവയിൽ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സുഭാഷ്, സൈനുലാബ്ദീൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.മംഗള എക്‌സ്പ്രസിൽ ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു.പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. പുതുവത്സരാഘോഷങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് യുവാക്കൾ വെളിപ്പെടുത്തി.