News

ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം;മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡല്‍ഹി: രാജ്യം നേരിടുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യമാണെന്ന് നരേന്ദ്രമോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍.

2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ 2.5 ശതമാനം പോയിന്റുകള്‍ അധികമായി കണക്കാക്കിയിരുന്നതായി അരവിന്ദ് സുബ്രഹ്മണ്യന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ജിഡിപി കണക്കുകളെ കുറിച്ച് വിശദമാക്കിയത്. ഇറക്കുമതി, കയറ്റുമതി നിരക്കുകള്‍, അസംസ്‌കൃത വസ്തു വ്യവസായത്തിന്റെ വളര്‍ച്ച, ഉപഭോക്തൃ വസ്തുക്കളുടെ നിര്‍മാണത്തിലെ വളര്‍ച്ച എന്നിവ സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകങ്ങളാണ്. എന്നാല്‍ ഇതെല്ലാം നിലവില്‍ താഴ്ന്നിരിക്കുന്നു.

2000 മുതല്‍ 2002 വരെയുള്ള സാമ്പത്തിക മാന്ദ്യ കാലയളവില്‍ ജിഡിപി വളര്‍ച്ച 4.5 ശതമാനമായിരുന്നു. കയറ്റുമതി, ഉപഭോക്തൃ, നികുതി വരുമാന കണക്കുകള്‍ തുടങ്ങിയ സൂചകങ്ങളെല്ലാം പോസീറ്റിവായിരുന്നു. എന്നാല്‍ നിലവില്‍ ഈ സൂചകങ്ങളെല്ലാം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്നും ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!