കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊയപ്പ ഫുട്ബോൾ സംഘടകരായ ലൈറ്റിനിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി വയനാട് പടിഞ്ഞാറത്തറയിൽ മഞൂരാസ് സാഡ്‌ലെസ്സ് റിസോട്ടിൽ നടന്നു . ജനറൽ ബോഡി ഉദ്‌ഘാടനം ക്ലബ് രക്ഷാധികാരി കൂടിയായ അഡ്വ .പി. ടി. എ റഹീം എം എൽ എ നിർവഹിച്ചു.
നൂറോളം ക്ലബ് അംഗങ്ങൾക്ക് പങ്കെടുത്ത യോഗത്തിൽ 2025-2027 വർഷത്തേക്കുള്ള ഭാരവാഹികളായി ഫൈസൽ മാക്സ് (പ്രസിഡന്റ് ) CK ജലീൽ (ജനറൽ സെക്രട്ടറി ) നജു തങ്ങൾസ് (ട്രെഷറർ ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു . സഹാഭാരവാഹികൾ ആയി M.മുബാറക് ,അലി തങ്ങൾസ് , ലൈസ് എം.പി.സി (വൈസ് പ്രസിഡന്റ് ) കെ.വി നൗഷാദ് , റഹീസ് കാരാട്ട് ,ഒ.പി സലിം (ജോയിന്റ് സെക്രട്ടറി )എന്നിവരെയും തിരഞ്ഞെടുത്തു .

