National News

ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് ഫ്‌ളാറ്റിലേക്ക് വിളിച്ച കാമുകിയായ യുവതി ഡോക്ടര്‍;മൊഴിയെടുത്തു

ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം അഫ്താബ് തന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവന്ന മറ്റൊരു യുവതി ഡോക്ടറാണെന്ന് പോലീസ്.ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പിലൂടെയാണ് സൈക്കോളജിസ്റ്റായ ഈ യുവതിയുമായും അഫ്താബ് അടുപ്പം സ്ഥാപിച്ചിരുന്നത്. സൈക്കോളജിസ്റ്റായ യുവതിയുമായി ഡല്‍ഹി പോലീസ് സംസാരിച്ചെന്നും മൊഴി രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.ആപ് വഴി അഫ്താബ് നിരവധി സ്ത്രീകളുമായി പരിചയം സ്ഥാപിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.അന്വേഷണത്തിന്റെ ഭാ​ഗമായി അഫ്താഹബിനെ നുണപരിശോധനയായ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി. നാർക്കോ അനാലിസിസ് ടെസ്റ്റും നടത്തും. രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്‌എസ്‌എൽ) പോളിഗ്രാഫ് ടെസ്റ്റിന്റെ മൂന്നാം സെഷൻ ഇന്നലെ പൂർത്തിയായി. പോളി​ഗ്രാഫ് ടെസ്റ്റിന്റെ മൂന്ന് ഘട്ടവും പൂർത്തിയായതായി മുതിർന്ന എഫ്എസ്എൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രദ്ധയുമായുള്ള അടുപ്പം, ബന്ധത്തില്‍ വിള്ളലുണ്ടാകാനുള്ള കാരണങ്ങള്‍, കൊലപാതകം നടത്തിയരീതി, മൃതദേഹം ഉപേക്ഷിച്ച സ്ഥലങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം പോളിഗ്രാഫ് പരിശോധനയില്‍ ചോദ്യങ്ങളുണ്ടായെന്നാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!