Kerala

ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്തൽ; കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: കുപ്രസിദ്ധ കുറ്റവാളി ടി എച്ച് റിയാസ് ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിൽ. കാറിൽ നിന്ന് 5.7 ഗ്രാം എംഡിഎംഎ നീലേശ്വരം പൊലീസ് പിടികൂടി. ഇയാളുടെ ഭാര്യ സുമയ്യയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 50 ൽ പരം കേസുകളിൽ പ്രതിയാണ് ടി എച്ച് റിയാസ്.

അതേസമയം, എറണാകുളം കോതമംഗലത്ത് 100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശിയെ എക്സൈസ് പിടിയിലായി. അസം നാഘോൻ സ്വദേശി മുബാറക് ആണ് പിടിയിലായത്. കോതമംഗലം തങ്കളം ഭാഗത്ത് ഇന്നലെ അർദ്ധരാത്രി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. രാത്രി കാലങ്ങളിൽ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ്, ബ്രൗൺ ഷുഗർ, എംഡിഎംഎ തുടങ്ങിയ മയക്ക്മരുന്നുകളുടെ വില്പനയും വിതരണവും ഈ പ്രദേശത്ത് വ്യാപകമായിരുന്നു. ഈ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ ആണ് മുബാറക് പിടിയിലായത്. ബൈക്കിൽ രഹസ്യ അറയുണ്ടാക്കിയാണ് മുബാറക്ക് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ബൈക്കും എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മുബാറക്ക് പ്രധാനമായും ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്നത്. മുബാറക്കിനെതിരെ ജാമ്യ മില്ലാ വകുപ്പിൽ എക്സൈസ് കേസെടുത്തു.പ ത്ത് വർഷം കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!