കുന്ദമംഗലം: ‘ഗാന്ധി അവസാനത്തെ പിടിവള്ളി;ലോകസ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണം’ എന്ന വി.സുരേന്ദ്രൻ മാസ്റ്ററുടെ പുസ്തകത്തിന്റെ പ്രകാശനം നാളെ പെരിങ്ങൊളം യു.പി.സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. വൈകുന്നേരം മൂന്ന് മണിയോടെ ആരംഭിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ കെ.ടി കുഞ്ഞിക്കണ്ണൻ കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ ജെ പ്രസാദിന് പുസ്തകം നൽകിക്കൊണ്ട് നിർവഹിക്കും.
ഇന്നത്തെ ലോകം നേരിടുന്ന സർവ്വവ്യാപകവും അതീവ വിനാശകരവുമായ മലിനീകരണത്തെയും അതുമൂലം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തെയും ഭൂമിക്ക് അതിജീവിക്കേണ്ടതുണ്ട്. ഇങ്ങനെ ഒരു ദുരന്തമുഖത്ത് എത്തിപ്പെട്ടിരിക്കുന്ന ഭൂമിയെ പറ്റി ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന ആകുലതകളും വിവിധ വശങ്ങളും ഉൾപ്പെടുത്തി വളരെ ആധികാരികമായി എഴുതിയ പുസ്തകമാണ് പെരിങ്ങൊളം സ്‌കൂളിലെ മുൻ അദ്ധ്യാപകൻ കൂടിയായ വി.സുരേന്ദ്രൻ മാസ്റ്ററുടെ ‘ഗാന്ധി അവസാനത്തെ പിടിവള്ളി;ലോകസ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണം’.
പരിപാടിയുടെ വിജയത്തിനായി എല്ലാ മാധ്യമ സുഹൃത്തുക്കളും നാട്ടുകാരും വൈകുന്നേരം മൂന്ന് മണിക്ക് പെരിങ്ങളും യുപി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ കോണിയഞ്ചേരി രാധാകൃഷ്ണൻ, കൺവീനർ പി മുരളീധരൻ, വൈസ് ചെയർമാൻ ആർ വി ജാഫർ, പുസ്തക രചയിതാവ് വി. സുരേന്ദ്രൻ മാസ്റ്റർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.