ദേവികുളം മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍ വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി.രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ 7 സെൻറ് ഭൂമിയിൽ നിന്ന് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പുറമ്പോക്കായതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിൽ പറയുന്നത്.എസ്. രാജേന്ദ്രന്‍ എം.എല്‍.എ. ആയിരുന്നപ്പോഴും അതിനു ശേഷവും കയ്യേറ്റഭൂമിയിലാണ് താമസിക്കുന്നതെന്ന ആരോപണം മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു. എസ് രാജേന്ദ്രന്‍ വീട് ഒഴിഞ്ഞില്ലെങ്കില്‍ പൊലീസിന്റെ സഹായം തേടുമെന്നും നോട്ടീസിലുണ്ട്. സഹായം ആവശ്യപ്പെട്ട് ഇടുക്കി എസ് പിക്ക് റവന്യൂ വകുപ്പ് കത്ത് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ വീട് ഒഴിയാനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് എസ് രാജേന്ദ്രന്റെ ആരോപണം.