മലപ്പുറത്ത് താനൂരിൽ പോക്സോ കേസിൽ അധ്യാപകൻ വീണ്ടും അറസ്റ്റിൽ. അഷ്റഫ് എന്നയാളാണ് അറസ്റ്റിലായത്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാവുന്നത്. നേരത്തെ പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുമ്പോള്‍ ഇയാളെ പോക്‌സോ കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു.
ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് മൂന്ന് തവണയും ഇയാള്‍ അറസ്റ്റിലായത്.
ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷ്‌റഫിനെതിരെ കേസെടുത്തത്. ഏഴു വര്‍ഷത്തിന് ശേഷം രക്ഷിതാക്കളുടെ പരാതിയില്‍ കരിപ്പൂരിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ രണ്ട് കേസുകളിലും പ്രതിയായിരിക്കെയാണ് അഷ്‌റഫ് താനൂരിലും സമാന കേസില്‍ പ്രതിയാകുന്നത്.