അഭ്യൂഹങ്ങള്‍ക്കും പ്രചാരങ്ങള്‍ക്കുംവിരാമമിട്ട് കൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വരുന്ന സീസണിലും സഞ്ജുവിനെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചു. ഇതോട് കൂടി സഞ്ജു ‘റോയലായി’ തുടരുമെന്നു വ്യക്തമായി.സഞ്ജു തന്നെയാകും വരും സീസണിലും ടീമിന്റെ നായകന്‍. ഐ.പി.എല്‍. 2022 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്താന്‍ തീരുമാനിച്ച നാലു താരങ്ങളില്‍ ആദ്യ താരമാണ് സഞ്ജു.
14 കോടി രൂപ പ്രതിഫലം നല്‍കിയാണ് ഓരോ സീസണിലുംരാജസ്ഥാന്‍ ഇരുപത്തേഴുകാരനായ സഞ്ജുവിനെ നിലനിര്‍ത്തിയത്.
രാജ്സ്ഥാനു വേണ്ടി രണ്ടു തവണയായി ഏഴു സീസണില്‍ കളിച്ച താരമാണ് സഞ്ജു. 2013-ലാണ് സഞ്ജു ആദ്യമായി റോയല്‍സില്‍ എത്തുന്നത്. 2015വരെ ടീമില്‍ തുടര്‍ന്ന താരം അടുത്ത രണ്ടു സീസണ്‍ ഡല്‍ഹിയിലേക്കു മാറിയിരുന്നു. പിന്നീട് 2018 സീസണിനു മുന്നോടിയായിട്ടാണ് സഞ്ജു വീണ്ടും രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്.
അന്ന് എട്ടു കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ താരലേലത്തിലൂടെ സഞ്ജുവിനെ ടീമിലെത്തിച്ചത്. തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ സഞ്ജുവിനെ നായകനാക്കുകയും ചെയ്തിരുന്നു. സീസണില്‍ ബാറ്റിങ്ങില്‍ രാജസ്ഥാന്‍ നിരയില്‍ ഏറ്റവും തിളങ്ങിയും സഞ്ജുവാണ്.
ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങളിലേക്ക് ഇംഗ്ലിഷ് താരങ്ങളായ ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരില്‍നിന്ന് രണ്ടു പേരെയും യുവതാരം യശസ്വി ജയ്‌സ്വാളിനെയുമാണ് രാജസ്ഥാന്‍ പരിഗണിക്കുന്നത്.