വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിവന്ന അനിശ്ചിതകാല സമരത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു.വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചുവെങ്കിലും താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഇപ്പോഴും സമരപാതയിലാണ്.
അതേസമയം , വാര്‍ഷിക വേളയില്‍ കര്‍ഷകര്‍ മഹാ പഞ്ചായത്ത് നടത്തുകയാണ്. ഹരിയാനയിലെ ബഹാദുര്‍ഘട്ടിലാണ് കിസാന്‍ മഹാപഞ്ചായത്ത് നടത്തുന്നത്.
മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഗാസിയാബാദ്-ഡല്‍ഹി റൂട്ടില്‍ ഗതാഗതം തടസ്സപ്പെടുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് മാറ്റു പാതകള്‍ തിരഞ്ഞെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
Haryana | Farmers hold 'Kisan Mahapanchayat' on the first anniversary of protests against the three farm laws at Bahadurgarh pic.twitter.com/XFb9zWqst1
— ANI (@ANI) November 26, 2021
Farmers in large numbers gathered at the Singhu border to observe the first anniversary of protest against the three farm laws pic.twitter.com/gDBjr2VLgN
— ANI (@ANI) November 26, 2021