ഡിസംബർ ഒന്ന് മുതൽ ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ഇന്ത്യയെ കൂടാതെ ഇൻഡൊനീഷ്യ, പാകിസ്താൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
അനുമതി നൽകിയ ഈ ആറ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇനിമുതൽ മറ്റ് രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടതില്ല. ഇവർ സൗദിയിലെത്തിയശേഷം അഞ്ചുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മതിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.