Kerala News

7 വർഷത്തെ ഇടവേളക്ക് ശേഷം ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

Only few stayed in touch,' Sreesanth names India teammates who stood by him  - cricket - Hindustan Times

കെ.സി.എ സംഘടിപ്പിക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി ടി20യിലൂടെ ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. ആലപ്പുഴയില്‍ അടുത്ത മാസം 17 മുതലാണ് മത്സരം നടക്കുന്നത്.

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്ക് സെപ്റ്റംബര്‍ 13ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീശാന്തിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ കെ.സി.എ ആരംഭിക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗിക മത്സരത്തില്‍ പന്തെറിയാന്‍ ശ്രീശാന്തിന് അവസരമൊരുക്കിയിരിക്കുകയാണ് കെ.സി.എ. സംസ്ഥാനത്തെ രജിസ്റ്റേഡ് താരങ്ങളെ ആറ് ടീമുകളാക്കി തിരിച്ച് കെ.സി.എ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റാണ് പ്രസിഡന്‍റ്സ് ട്രോഫി.

കേരള ടൈഗേഴ്സ് എന്ന ടീമിലാണ് ശ്രീശാന്ത് ഭാഗമാകുന്നത്. അടുത്ത മാസം 17 മുതല്‍ മത്സരങ്ങള്‍ നടത്താനാണ് ആലോചന. 37 കാരനായ ശ്രീശാന്ത് ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റുകളില്‍ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും നേടിയിട്ടുണ്ട്.10 ടി20 മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റും നേടി. ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താന്‍ പ്രായം തടസ്സമല്ലെങ്കില്‍ അതിനുള്ള കഠിനശ്രമത്തിലാണ് ശ്രീശാന്ത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!