
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് മാറ്റി. പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിർദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിര്‍ദേശം നല്‍കിയത്. കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും.
കേസ് പരിഗണിക്കുന്ന വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെ തിങ്കളാഴ്ച മുതലാണ് കേസ് വീണ്ടും അതേ വിചാരണക്കോടതി പരിഗണിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി മാറ്റണമെന്ന് കാണിച്ച സർക്കാരും നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത്. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് നടി ആരോപിച്ചു.

