സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. “ഇന്‍റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗെയ്ൻസ്റ്റ് വുമൺ” പരിപാടിക്കിടെ നടത്തിയ ചടങ്ങിനിടെയാണ് സ്ത്രീകളെ മൃഗങ്ങളോട് നെതന്യാഹു ഉപമിച്ചത്.
നിങ്ങള്‍ക്ക് മര്‍ദ്ദിക്കാനുള്ള മൃഗങ്ങളല്ല സ്ത്രീകള്‍. നമ്മളിപ്പോള്‍ എപ്പോഴും മൃഗങ്ങളെ മര്‍ദ്ദിക്കാന്‍ പാടില്ല എന്നല്ലേ പറയാറ്. മൃഗങ്ങളോട് അനുകമ്പ കാണിക്കുന്നവരാണ് നമ്മള്‍.. സ്ത്രീകളും മൃഗങ്ങളെപ്പോലെയാണ്, കുട്ടികളും മൃഗങ്ങളെപ്പോലെയാണ്.. അവര്‍ക്കും അവകാശങ്ങളുണ്ട് എന്നായിരുന്നു പരിപാടിക്കിടെ നെതന്യാഹുവിന്‍റെ പരാമര്‍ശം.
നെതന്യാഹുവിന്‍റെ ഈ പരാമര്‍ശമടങ്ങിയ വീഡിയോ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ് ഇപ്പോള്‍. സോഷ്യല്‍മീഡിയകളില്‍ വന്‍ വിമര്‍ശനവുമാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശത്തിനെതിരെ ഉയരുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായി നടന്ന ഒരു പരിപാടിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതിലാണ് കൂടുതലും പേര്‍ അഭിപ്രായവ്യത്യാസമറിയിച്ചിരിക്കുന്നത്.