Kerala kerala

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന; കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പി സരിന്‍

കോട്ടയം:ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച് പാലക്കാട് എല്‍ഡിഎഫ് സ്ഥനാര്‍ഥി പി സരിന്‍. പ്രചാരണത്തിരക്കുകള്‍ക്കിടെയാണ് സരിന്‍ പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തിയത്.

സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പാലക്കാട് എല്‍ഡിഎഫ് സ്ഥനാര്‍ഥി പി സരിന്‍. പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍, അത് നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പു ചോദിക്കുന്നുവെന്ന് പി സരിന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിന്‍.

കഴിഞ്ഞ ദിവസം കരുണാകരന്റെ സ്മൃതി മണ്ഡപത്തിലും സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പി സരിന്‍ സന്ദര്‍ശിച്ചു. മിടുക്കനായ സ്ഥാനാര്‍ഥിയാണ് സരിനെന്ന് വെള്ളപ്പള്ളി പറഞ്ഞു. അറിവ് മാത്രമല്ല തിരിച്ചറിവും ഉള്ളയാളാണ് സരിനെന്നും കോണ്‍ഗ്രസ് ചത്തകുതിരയാണെന്നും വെള്ളപ്പാള്ളി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!