തൃശൂര്‍: സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നല്ല വിമര്‍ശനത്തിന് നല്ല ഭാഷ പ്രയോഗിക്കുന്നതാണ് നല്ലതെന്ന് എം.വി ഗോവിന്ദന്‍. ശക്തമായ വിമര്‍ശനത്തിന് നല്ല ഭാഷ ഉപയോഗിക്കണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് കിട്ടുന്ന പദപ്രയോഗങ്ങളാണിവയെന്നും മാധ്യമങ്ങളോട് ഗോവിന്ദന്‍ പറഞ്ഞു. അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യക്കെതിരെ നടപടിയെടുക്കേണ്ടത് കണ്ണൂരിലെ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് എന്‍.എന്‍. കൃഷ്ണദാസ് മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചത്. പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുല്‍ ഷുക്കൂറിനൊപ്പം വേദിയിലെത്തിയ കൃഷ്ണദാസ് ‘ഇറച്ചിക്കടയില്‍ കാത്തുനില്‍ക്കുന്ന പട്ടികളെപ്പോലെയാണ്’ മാധ്യമപ്രവര്‍ത്തകരെന്ന് ആക്ഷേപിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അബ്ദുല്‍ ഷുക്കൂറിന്റെ പ്രതികരണം തേടിയപ്പോഴായിരുന്നു സംഭവം. അതേസമയം പരാമര്‍ശം ബോധപൂര്‍വ്വമാണെന്നായിരുന്നു എന്‍.എന്‍ കൃഷ്ണദാസിന്റെ പ്രതികരണം.