സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും.ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും. പാൽ വില കൂട്ടാൻ മിൽമക്ക് അധികാരമുണ്ടെന്നും ക്ഷീര കർഷകരുടെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും പാൽ വില വർദ്ധിപ്പിക്കുകയെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.ജനുവരി മുതൽ വിലവർധനവ് ഉണ്ടാകുമെന്നാണ് സൂചന. വെറ്റിനറി സർവകലാശാലയിലേയും സർക്കാരിന്റേയും മിൽമയുടേയും പ്രതിനിധികളാണ് സമിതിയിൽ.പാലിന് ആറു രൂപയെങ്കിലും ഉയർത്തണമെന്ന ആവശ്യം മിൽമയുടെ വിവിധ റീജിയണലുകൾ സർക്കാറിന് മുമ്പാകെ ഉന്നയിച്ചിരുന്നു.