Kerala News

മേയർക്കെതിരായ ഭരണിപ്പാട്ട് പരാമർശം;ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന്‍ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്യാ രാജേന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ത​ന്‍റെ പ​രാ​മ​ർ​ശം ആ​ര്യ​യ്ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ങ്കി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നാ​ണ് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞ​ത്. ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ദു​ര​ഭി​മാ​ന​മാ​യി കാ​ണു​ന്നി​ല്ല. ത​ന്‍റേ​ത് നാ​ക്കു​പി​ഴ​യ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. അതേസമയം അപകീര്‍ത്തി പരാമര്‍ശത്തില്‍ കെ മുരളീധരനെതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനെ ആ രീതിയില്‍ തന്നെ സ്വീകരിക്കുന്നു. എന്നാല്‍ നിയമപരമായി നല്‍കിയിട്ടുള്ള പരാതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. കെ മുരളീധരനെയോ മറ്റാരെയെങ്കിലുമോ തന്റെ പക്വത അളക്കുന്നതിനായി നിയമിച്ചിട്ടില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
സൗ​ന്ദ​ര്യ​മു​ണ്ടെ​ങ്കി​ലും മേ​യ​റു​ടെ വാ​യി​ൽ നി​ന്നു വ​രു​ന്ന​ത് കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ര​ണി​പ്പാ​ട്ടി​നേ​ക്കാ​ൾ ഭ​യാ​ന​ക​മാ​യ ചി​ല വ​ർ​ത്ത​മാ​ന​ങ്ങ​ളാ​ണെ​ന്ന പ​രാ​മ​ർ​ശ​മാ​ണ് മു​ര​ളീ​ധ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ​ത്. കോ​ർ​പ​റേ​ഷ​നി​ലെ നി​കു​തി​ത​ട്ടി​പ്പ് സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍റെ ഈ ​പ​രാ​മ​ർ​ശം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!