കോവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവർത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മാസങ്ങളായി വലിയ ആരോഗ്യ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നത്. അതിനിടയിൽ ആരോഗ്യ പ്രവർത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും കെ.കെ. ശൈലജ ആരോപിച്ചു.ആരോഗ്യ പ്രവർത്തകർ മോശം പെരുമാറ്റം കാണിച്ചാൽ നടപടിയുണ്ടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകരാൻ കാരണം ആൾക്കൂട്ട സമരങ്ങളാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രവർത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമമെന്ന് മന്ത്രി കെ.കെ.ശൈലജ

