കൊവിഡ് വാക്‌സിൻ സൗജന്യമായി രാജ്യത്തെ എല്ലാ പൗരന്മാർക്കും നൽകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്‌സിൻ നൽകുമെന്ന് ബിജെപി വാഗ്ദാനം നൽകിയിരുന്നു. ഇതിനെതിരായി പ്രതിപക്ഷം രംഗത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഭരണപക്ഷം കൊവിഡ് മഹാമാരിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഒഡീഷ ഭക്ഷ്യ വിതരണ മന്ത്രി ആർപി സ്വെയ്ൻ ബിജെപിയുടെ കൊവിഡ് വാക്‌സിൻ പരാമർശത്തിൽ മന്ത്രിമാരായ സാരംഗിയോടും ധർമേന്ദ്ര പ്രധാനോടും ഉത്തരം തേടിയിരുന്നു.