സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിച്ച് കാരാട്ട് റസാഖ്. കേസിലെ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും, ഇതുസംബന്ധിച്ച് ഒരു അന്വേഷണ ഏജന്‍സിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തിലാണ് കാരാട്ട് റസാഖിന്റെ പ്രതികരണം.
മാധ്യമങ്ങളിലൂടെ മാത്രമാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയേയും സന്ദീപിനേയും കുറിച്ച് അറിയുന്നത്, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും, കാരാട്ട് ഫൈസല്‍ ബിസിനസ് പങ്കാളിയല്ല അയല്‍വാസി മാത്രമാണ്, കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും കാരാട്ട് റസാഖ് പറഞ്ഞു.