മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം ആവശ്യപ്പെട്ട് സുപ്രീംകോടതി. രാജ്യത്തെ എല്ലാ പള്ളികളിലും മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്. എ. ബോബ്‌ഡെ, എസ്. എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് നോട്ടീസ് നല്‍കി.
സ്ത്രീകളെ പള്ളികളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ അധികാരികള്‍ക്കും വഖ്ഫ് ബോര്‍ഡ് പോലുള്ള മുസ്ലിം സംഘടനകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടും അല്ലാത്ത പക്ഷം വിവിധ മൗലികാവകാശങ്ങളുടെ ലംഘനമാണ് നിഷേധിക്കുന്നതെന്നും ചൂണ്ടിക്കാട്ടി യാസ്മീന്‍ സുബര്‍ അഹമദ് പീര്‍സാഡെ എന്നയാളാണ് അപേക്ഷ നല്‍കിയത്.