കോഴിക്കോട്: ഫലസ്തീന് പുറമെ ലബനാന്‍ അതിര്‍ത്തി കടന്ന് നിരപരാധികളായ സിവിലിയന്മാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ നീതീകരിക്കാനാവാത്തതാണെന്നും സമാധാനത്തിനായി ലോക നേതാക്കള്‍ ഒന്നിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ വാര്‍ഷിക മദ്ഹുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതാന്തര സംവാദങ്ങളും നേതാക്കളുടെ ഒത്തിരിപ്പും സമാധാന ശ്രമങ്ങള്‍ക്ക് ശക്തിപകരുമെന്നും ഇസ്രയേലിനെ അനുകൂലിക്കുന്ന സമീപനത്തില്‍ നിന്ന് രാജ്യങ്ങള്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതിയും സ്ത്രീ സുരക്ഷയും ഉറപ്പുനല്‍കുന്നതാണ് മുഹമ്മദ് നബിയുടെ ദര്‍ശനങ്ങള്‍ എന്നും ധാര്‍മിക ജീവിതത്തിലൂടെ മാത്രമേ സമാധാന അന്തരീക്ഷം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.