പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പുതുതായി നിയമിതരായ 51,000ത്തോളം പേർക്കു നിയമനപത്രങ്ങളും വിതരണം ചെയ്തു. തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് -അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ്ജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ രാജ്യമെമ്പാടും വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമിതരാകും. രാജ്യത്തുടനീളം 46 ഇടങ്ങളിലാണ് തൊഴിൽ മേള നടക്കുന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഇന്ന് നിയമനപത്രങ്ങൾ ലഭിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കഠിനാധ്വാനവും അർപ്പണബോധവുമാണ് അവരെ ഇവിടെ എത്തിച്ചത്. ദശലക്ഷക്കണക്കിന് ഉദ്യോഗാർഥികളിൽ നിന്നാണ് അവർ തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിലേക്കുള്ള ചുവടുവെപ്പാണ് തൊഴില്‍ മേള. ചരിത്രപരമായ നേട്ടങ്ങൾക്കു രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനസംഖ്യയുടെ പകുതിയോളം പേരെ ശാക്തീകരിച്ച നാരീശക്തി വന്ദൻ അധിനിയത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. “30 വർഷമായി മുടങ്ങിക്കിടന്ന വനിതാ സംവരണവിഷയം ഇരുസഭകളും റെക്കോർഡ് വോട്ടോടെയാണ് പാസാക്കിയത്. പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഒരു തരത്തിൽ പറഞ്ഞാൽ, പുതിയ പാർലമെന്റിൽ ഇത് രാജ്യത്തിനു പുതിയ തുടക്കമേകി” – പ്രധാനമന്ത്രി പറഞ്ഞു.പുതുതായി നിയമിതരായവരിൽ സ്ത്രീകളുടെ ഗണ്യമായ സാന്നിധ്യത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിന്റെ പുത്രിമാർ എല്ലാ മേഖലയിലും അവരുടെ പേരു പതിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. “നാരീശക്തിയുടെ നേട്ടത്തിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. അവരുടെ വളർച്ചയ്ക്ക് പുതിയ വഴികൾ തുറക്കുക എന്നതാണു ഗവണ്മെന്റിന്റെ നയം”- അദ്ദേഹം പറഞ്ഞു. ഏതു മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം എല്ലായ്പോഴും നല്ല മാറ്റങ്ങൾക്കു വഴിവച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ഇന്ത്യയുടെ വളർന്നുവരുന്ന വികസനസ്വപ്നങ്ങൾ പരാമർശിച്ചുകൊണ്ട്, ഈ നവ ഇന്ത്യയുടെ സ്വപ്നങ്ങൾ ശ്രേഷ്ഠമാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “2047-ഓടെ വികസിത ഭാരതമായി മാറാനുള്ള ദൃഢനിശ്ചയമെടുത്തിരിക്കുകയാണ് ഇന്ത്യ”- പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അതിനായി വരും കാലങ്ങളിൽ ഗവണ്മെന്റ് ജീവനക്കാർക്ക് ഏറെ സംഭാവനകളേകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങൾ ആദ്യം’ എന്ന സമീപനം പിന്തുടരണമെന്നതിനും അദ്ദേഹം ഊന്നൽ നൽകി. ഇന്നു നിയമിതരായവർ സാങ്കേതികവിദ്യയ്ക്കൊപ്പമാണു വളർന്നതെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, അത് അവരുടെ പ്രവർത്തനമേഖലയിൽ ഉപയോഗപ്പെടുത്തുന്നതിനും ഭരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകണമെന്നും പറഞ്ഞു. രാജ്യത്തിന്റെയും പുതുതായി നിയമിതരായവരുടെയും ജീവിതത്തിൽ വരുന്ന 25 വർഷത്തെ അമൃതകാലത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ആവർത്തിച്ചു. കൂട്ടായ പ്രവർത്തനങ്ങൾക്കു കൂടുതൽ മുൻഗണന നൽകണമെന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ജി20 നമ്മുടെ പാരമ്പര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ആതിഥ്യമര്യാദയുടെയും പരിപാടിയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയം വിവിധ പൊതു-സ്വകാര്യ വകുപ്പുകളുടെ വിജയം കൂടിയാണ്. ജി20യുടെ വിജയത്തിനായി ഏവരും ഒരു സംഘമായി പ്രവർത്തിച്ചു. “ഇന്ന് നിങ്ങളും ഗവണ്മെന്റ് ജീവനക്കാരുടെ ടീം ഇന്ത്യയുടെ ഭാഗമാകുന്നതിൽ എനിക്ക് സന്തോഷമുണ്ട്”- പ്രധാനമന്ത്രി മോദി പറഞ്ഞു.നിയമിതരായവർക്ക് ഗവണ്മെന്റുമായി നേരിട്ട് പ്രവർത്തിക്കാൻ അവസരമുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, അവരുടെ പഠന യാത്ര തുടരാനും താൽപ്പര്യമുള്ള മേഖലകളിലെ അറിവു വർധിപ്പിക്കുന്നതിന് iGOT കർമയോഗി പോർട്ടൽ ഉപയോഗിക്കാനും അഭ്യർഥിച്ചു. പ്രസംഗം ഉപസംഹരിക്കവേ, പുതുതായി നിയമിതരായവരെയും അവരുടെ കുടുംബങ്ങളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാഷ്ട്രമെഗന്ന ദൃഢനിശ്ചയം ഏറ്റെടുക്കാൻ അവരോട് ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു

