ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞദിവസം മാത്രം 85,362 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59,03,933 ആയി ഉയർന്നു.
ദിവസേന ആയിരത്തിന് മുകളിൽ പേരാണ് കോവിഡ് മൂലം മരണപെടുന്നത്. ഇന്നലെ മാത്രം 1089 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 93,420 ആയി ഉയർന്നു. രോഗമുക്തി നിരക്ക് ഏറെ ആശ്വാസമാവുകയാണ്. 48,49,584 പേർ രോഗമുക്തി നേടി.

