മറിവീട്ടില്‍താഴം; സിഫോര്‍യു ചാരിറ്റബിള്‍ സൊസൈറ്റിയും നഷണല്‍ ഹോസ്പിറ്റലും ഫോക്കസ് ക്ലബ്ബും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 2 മറി വരെ പന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ്.
വിദഗ്ദ ഡോക്ടര്‍മാര്‍ നയിക്കുന്ന ജനറല്‍ മെഡിസിന്‍ ക്യാമ്പും ജനറല്‍ സര്‍ജറി ക്യാമ്പും ഉണ്ടാവും.
കേരള സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ സേവനവും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് മുഖാന്തരം ഈ പദ്ധതിയില്‍ അംഗമാവുന്നവര്‍ക്കും അവരുടെ കുടുംബത്തിനും അഞ്ച് ലക്ഷം രൂപവരെയുള്ള എല്ലാ ആശുപത്രി കിടത്തി ചികിത്സയും സൗജന്യമായും ലഭിക്കും.
ക്യാമ്പ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍,സി ഉസൈന്‍ മാസ്റ്റര്‍ ഉദ്ഘാനം ചെയ്യും