Kerala kerala

ആര്യനാട് പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്ത നിലയില്‍. ആര്യനാട് കോട്ടയ്ക്കകം വാര്‍ഡ് അംഗം ശ്രീജയാണ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന. മൈക്രോ ഫിനാന്‍സ് ഇടപാടില്‍ നാട്ടുകാര്‍ക്ക് പണം നല്‍കാന്‍ ഉണ്ടായിരുന്നു. 80 ലക്ഷത്തോളം രൂപ പലര്‍ക്കായി നല്‍കാന്‍ ഉണ്ടെന്നാണ് സൂചന. റബ്ബര്‍ഷീറ്റ് പാകപ്പെടുത്താന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡാണ് കുടിച്ചത്.

മൂന്നുമാസത്തിനു മുന്നേ ഇവര്‍ ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നിരവധി പേര്‍ക്കാണ് മൈക്രോ ഫിനാന്‍സ് വഴി ഇവര്‍ പണം നല്‍കാനുള്ളത്. പണം നഷ്ടപ്പെട്ടവര്‍ വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പ്രദേശത്ത് ശ്രീജക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഉണ്ടായിരുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!