Local

ജില്ലാതല മദർ തെരേസ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

സാമൂഹ്യ നീതി വകുപ്പിന്റെയും കേരള ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ആഭിമുഖ്യത്തി ൽ കോഴിക്കോട് ജില്ലാ തല മദർ തെരേസ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.ജീവ വിഹാർ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പി ടി എ റഹീം എം എൽ എ നിർവ്വഹിച്ചു. കേരള ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ നസീമ ജമാലുദീൻ അദ്ധ്യക്ഷത വഹിച്ചു.

ജീവകാരുണ്യത്തിന്റെയും, മനുഷ്യസ്നേഹത്തിന്റെയും പ്രതീകമായ മദർ തെരേസയുടെ ജന്മദിനമായ ആഗസ്റ്റ് 26 സർക്കാർ അനാഥ അഗതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ദിനാചരണതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ താമസക്കാർ അവതരിപ്പിച്ച കലാപരിപാടിയും അരങ്ങേറി.

ജില്ലാ പ്രൊബേഷൻ ഓഫീസർ വിനീതകുമാരി പി ഇ, ജീവ വിഹാർ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ഫാ. മനോജ് ജി, ഓ .സി .ബി കൗൺസിലർ ഷീബ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ സ്വാഗതവും, ഓ .സി .ബി കൗൺസിലർ സനൂപ് കെ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!