Kerala Local News

കോഴിക്കോട് എൻ.ഐ.ടി യിൽ  സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിനായി ശിൽപശാല നടത്തി

 കോഴിക്കോട് എൻ.ഐ.ടി യിൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ 2022 ഓഗസ്റ്റ് 26-ന് കോഴിക്കോട് എൻ.ഐ.ടി കാമ്പസിൽ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിനായി മെന്റീ പ്രീ-ഇൻകുബേഷൻ പ്രോഗ്രാമിനെക്കുറിച്ചുള്ള ഒരു ഏകദിന ശിൽപശാല നടത്തി. സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള അക്കാദമിക് ഗവേഷണ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടോടൈപ്പ് വികസനം എന്ന ആശയം പ്രകാശിപ്പിക്കുകയാണ് ഈ ശിൽപശാല ലക്ഷ്യമിടുന്നത്. എൻഐടിസി ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. സതീദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ ഇന്നൊവേഷൻ ആൻഡ് സ്റ്റാർട്ടപ്പ് പോളിസി (എൻ.ഐ.എസ്.പി) പ്രകാരം ഇന്നൊവേഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഐ.ഐ.സിയുടെ പങ്കിനെ കുറിച്ചും  ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻഇപി) അതിന്റെ പ്രാധാന്യവും അവർ വിശദീകരിച്ചു. റിസോഴ്സ് പേഴ്സൺമാരായ കോഴിക്കോട് ന്യൂകോർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സുഹൈൽ വി പി., ഐ.ഐ.സി-എൻ.ഐ.ടി.സി പ്രസിഡന്റ് ഡോ. കുമാരവേൽ എസ്, എൻ.ഐ.ടി.സി യുടെ ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. പ്രീതി മണ്ണിലേടം എന്നിവർ പരിപാടിയുടെ ഭാഗമായി പ്രഭാഷണങ്ങൾ നടത്തി. 

കെഎംസിടി കോളജ് ഓഫ് എൻജിനീയറിങ്, കെഎംസിടി കോളജ് ഓഫ് എൻജിനീയറിങ് ഫോർ വിമൻ, എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജ്, കുന്നമംഗലം ഗവൺമെന്റ് ആർട്സ് & സയൻസ് കോളജ്, ഗവൺമെന്റ് പോളിടെക്നിക് വെസ്റ്റ്ഹിൽ, ജി.എസ്.എച്ച്.എസ്.എസ് മെഡിക്കൽ കോളജ്, ജയ്റാനി എസ്.എ.ബി.എസ് പബ്ലിക് സ്കൂൾ, വേദവ്യാസ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകർ  പരിപാടിയിൽ പങ്കെടുത്തു.. ഐ.ഐ.സി- എൻ.ഐ,ടി.സി-യുടെ ഇന്നവേഷൻ അംബാസഡർമാരായ ഡോ. ടി ജെ സർവോത്തമ ജോതിയും ഡോ. ​​ജയചന്ദ്രൻ കെ-യുമാണ് പരിപാടി ഏകോപിപ്പിച്ചത്.

ശിൽപശാലയിൽ എൻ.ഐ.ടി സി ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. പി. എസ്. സതി ദേവി, സി.ഐ.ഇ.ഐ ചെയർമാൻ പ്രൊഫ. അശോക് എസ് , ഐ.ഐ.സി പ്രസിഡൻ്റ് ഡോ. കുമരവേൽ എസ് , റിസോഴ്‌സ് പേഴ്സൺസ് സുഹൈൽ വി.പി, ഡോ. പ്രീതി എം എന്നിവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!