Kerala News

കേരളം ഭരിക്കുന്നത് മുഹമ്മദ് റിയാസിന്റെ അമ്മാവനായ ഫാരിസ് അബൂബക്കര്‍; ടെക്‌നോ പാര്‍ക്ക് അഴിമതിയില്‍ വീണയ്ക്ക് പങ്കെന്നും പി.സി ജോര്‍ജ്

മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് മുന്‍ എംഎല്‍എ പിസി.ജോര്‍ജ്ജ്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടപ്പാക്കുന്ന ഡൗണ്‍ ടൗണ്‍ പ്രോജക്റ്റിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പി.സിജോര്‍ജ് പറഞ്ഞു. തണ്ണീര്‍തടങ്ങള്‍ ഉള്‍പ്പെടെ 19.73 ഏക്കര്‍ ഭൂമി തരം മാറ്റാന്‍ കമ്പനിക്ക് അനുമതി നല്‍കിയത് വെറും 35 ദിവസം കൊണ്ടാണെന്നും ജോര്‍ജ് ആരോപിച്ചു.

പിണറായി മുഖ്യമന്ത്രിയായ ശേഷം ഐടി വകുപ്പില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ടെക്‌നോ പാര്‍ക്കിലെ ഡൗണ്‍ പ്രോജക്റ്റിലും മസാല ബോണ്ടിലും നടക്കുന്നത് വന്‍ അഴിമതിയാണെന്ന് പിസി.ജോര്‍ജ്ജ് ചൂണ്ടിക്കാണിച്ചു.

ടെക്‌നോ പാര്‍ക്ക് അഴിമതിയില്‍ പിണറായി വിജയന്റെ മകള്‍ക്ക് പങ്കുണ്ട്. വീണയ്ക്കൊപ്പം ശിവശങ്കറിനും ഫാരിസ് അബൂബക്കറിനും ടെക്‌നോ പാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ട്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അമ്മാവനാണ് ഫാരിസ് അബൂബക്കര്‍ എന്നും പി.സി.ജോര്‍ജ്ജ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടുകള്‍ ഇഡി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടെക്നോപാര്‍ക്കിലെ ടോറസ് കമ്പനിക്ക് നല്‍കിയത് വയലും തണ്ണീര്‍തടവുമാണ്. കമ്പനിയുടെ ഇടപാടുകള്‍ കുറഞ്ഞ ദിവസങ്ങള്‍ക്കകം പൂര്‍ത്തീകരിച്ചു. ഇതിന് നേതൃത്വം നല്‍കുന്നത് ഫാരിസ് അബൂബക്കര്‍ ആണ്. കേരളം ഭരിക്കുന്നത് തന്നെ ഫാരിസ് അബൂബക്കര്‍ ആണ്.

ടോറസ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിന്റര്‍ഫെല്‍ റിയാലിറ്റി കടലാസ് കമ്പനി മാത്രമാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു. ഇവര്‍ക്ക് ആയിരം കോടിയിലധികം വായ്പ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇഡിക്ക് കൈമാറുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് ടെക്നോപാര്‍ക്കില്‍ നടപ്പിലാക്കുന്ന വന്‍കിട പദ്ധതിക്കെതിരെയാണ് പി.സി ജോര്‍ജ് ആരോപണം ഉന്നയിച്ചിട്ടുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!