സെക്രട്ടേറിയേറ്റില്‍ തീപ്പിടുത്തം ഉണ്ടായപ്പോള്‍ അതിക്രമിച്ച് കടക്കുയും പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്ത വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. സുരേന്ദ്രനടക്കം 8 പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. വിഷയത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിയെന്നാണ് നിഗമനം.
തീപിടിത്തമുണ്ടായി മിനിറ്റുകള്‍ക്കകം കെ സുരേന്ദ്രന്‍ സ്ഥലത്തെത്തിയിരുന്നു. സുരേന്ദ്രനും മറ്റുള്ളവരും സെക്രട്ടേറിയറ്റിന് അകത്തു കടന്നത് സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തിയതായാണ് സൂചന. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്നും അറിയുന്നു.

