കോഴിക്കോട് ജില്ലയില്‍ കോവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ല കലക്ടര്‍ സാംബശിവ റാവു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുള്ളന്നൂര്‍, താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പരപ്പന്‍പൊയില്‍, പെരുമണ്ണ പഞ്ചായത്തിലെ ഇല്ലത്ത് താഴം എന്നി പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടും. ചില പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇന്നലെ 260 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 218 പേര്‍ക്കും സമ്പര്‍ക്കം വഴിയായിരുന്നു രോഗം ബാധിച്ചത്. ഇതില്‍ 20 പേരുടെ ഉറവിടം വ്യക്തമല്ല.

