പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസ് എത്തി. പ്രതിഷേധ സൂചകമായി പര്‍ദ്ദ ധരിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസിലെത്തിയത്. മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.
എന്നാല്‍ സാന്ദ്ര തോമസിന്റെ ഹര്‍ജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തിരുന്നു. മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു.
ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് താന്‍ പര്‍ദ ധരിച്ചെത്തിയതെന്ന് സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. പര്‍ദ്ദ പ്രതിഷേധത്തിന്റെ ഭാഗമാണ്. ഇതിനെ മതപരമായി കാണേണ്ടതില്ല. ഇവിടെ വരാന്‍ എന്തുകൊണ്ടും ഇതാണ് യോജിച്ച വസ്ത്രം. താന്‍ കൊടുത്ത കേസില്‍ പൊലീസ് കുറ്റപത്രം കൊടുത്ത പ്രതികളാണ് അധികാരത്തില്‍ ഉള്ളത്.

