Kerala kerala

എലത്തൂരില്‍ നിന്ന് 35 ഗ്രാം എം ഡി എം.എ യുമായി യുവാവ് പിടിയില്‍

കോഴിക്കോട് : നഗരത്തില്‍ MDMA എത്തിച്ച് വില്‍പന നടത്തുന്ന യുവാവിനെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ കെ. എ ബോസിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും എസ്.ഐ വി .ടി ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എലത്തൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. അത്തോളി സ്വദേശി കൊളകാട് അയനി പുറത്ത് മര്‍ഹബ ഹൗസില്‍ മുഹമദ്ദ് നുഫൈല്‍ ടി.കെ (26) യാണ് അറസ്റ്റിലായത്. എലത്തൂര്‍ HP പമ്പിനടുത്ത് വച്ചാണ് 35 ഗ്രാമോളം MDMA യുമായിട്ടാണ് ഇയാള്‍ പിടിയിലായത്.
ബംഗളൂരുവില്‍ നിന്നും നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ നുഫൈല്‍ ‘ ബംഗളൂരുവില്‍ നിന്നും വരുന്ന ടൂറിസ്റ്റ് ബസ്സിലാണ് ഇയാള്‍ ലഹരി നഗരത്തിലേക്ക് കൊണ്ടു വരുന്നത്. എലത്തൂര്‍ , പറമ്പത്ത് , അത്തോളി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നത്. എലത്തൂര്‍ ഭാഗങ്ങള്‍ ക്രന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് കച്ചവടത്തെ പറ്റി വിവരം ലഭിച്ചതില്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു നുഫൈല്‍ . നാട്ടില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം റിയല്‍ എസ്റ്റേറ്റിന്റെയും; , വണ്ടി കച്ചവടത്തിന്റെയും മറവില്‍ ഇയാള്‍ ലഹരി കച്ചവടം നടത്തുകയായിരുന്നു… സാമ്പത്തിക ഇടപാടു സംബന്ധിച്ച് ഒരാളെ തട്ടി കൊണ്ടുപോയി എന്നതില്‍ അത്തോളി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. പിടി കൂടിയ MDMA ക്ക് ചില്ലറ വിപണിയില്‍ ഒന്നര ലക്ഷത്തോളം രൂപ വില വരും

ഡാന്‍സാഫ് ടീമിലെ എസ്. ഐ മാരായ മനോജ് എടയേടത്ത് , അബ്ദുറഹ്‌മാന്‍ കെ , എ. എസ് ഐ അനീഷ് മൂസ്സേന്‍വീട്, എസ്.സി.പി ഒ മാരായ അഖിലേഷ് കെ , സുനോജ് കാരയില്‍ , എം.കെ ലതീഷ് , പി.കെ സരുണ്‍കുമാര്‍ , എന്‍.കെ ശ്രീശാന്ത് , എം.ഷിനോജ് , പി. അഭിജിത്ത് , ഇവി അതുല്‍ , പി.കെ ദിനീഷ് , കെ.എം മുഹമദ്ദ് മഷ്ഹൂര്‍ , എലത്തൂര്‍ സ്റ്റേഷനിലെ എസ്.ഐ മാരായ അജിത്ത് , സന്തോഷ് , സി.പി ഒ , വൈശാഖ് , സനോജ് എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!