കുന്ദമംഗലം :കുന്ദമംഗലം ഉപജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഉപജില്ലാതല ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉപജില്ലയിലെ എൽ.പി, യു.പി,എച്ച്എസ്, എച്ച് എസ് എസ് വിദ്യാർഥികൾക്കായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് നിർവഹിച്ചു. എച്ച് എം ഫോറം കൺവീനർ യൂസഫ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, സയൻസ് ക്ലബ് ഉപജില്ലാ കൺവീനർ സജീഷ് .കെ , സയൻസ് ക്ലബ്ബ് കമ്മറ്റി അംഗം. ശ്രീജ ടീച്ചർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
കുന്ദമംഗലം ഉപജില്ലയിൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടത്തി

