Kerala

കൻവാർ യാത്രാ വിവാദം:ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും

കൻവാർ തീർത്ഥാടകർ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, സർക്കാറുകളോടും സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.തീർത്ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് നിർദേശം നൽകിയതെന്ന് യുപി സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചു. നിർദേശം എല്ലാ കടയുടമകൾക്കും ബാധകമാണെന്നും, ആരോടും വിവേചനം കാണിച്ചിട്ടില്ലെന്നും യുപി സർക്കാർ വിശദീകരിച്ചു. കോടിക്കണക്കിന് പേരാണ് കാൽനടയായി യാത്ര ചെയ്യുന്നതെന്നും അബദ്ധവശാൽ പോലും മതവികാരം വ്രണപ്പെട്ടാൽ ചെറിയ പ്രശ്നങ്ങൾ വലിയ സംഘർഷത്തിലേക്ക് പോകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്‌വിഎൻ ഭട്ടി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തരവിനെതിരെ ടിഎംസി എംപി മഹുവ മൊയിത്രയും വിവിധ വ്യക്തികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒരു മതവിഭാഗത്തിനെതിരെ സാമ്പത്തിക ഭ്രഷ്ട് കൽപിക്കാനുള്ള നീക്കമാണെന്നാണ് ഹർജിക്കാരുടെ വാദം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!